Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Udumbannur-Maniyarankudi Road

Idukki

ഉ​ടു​മ്പ​ന്നൂ​ര്‍-​മ​ണി​യാ​റ​ന്‍​കു​ടി റോ​ഡ് നി​ര്‍​മാ​ണ​ത്തി​നെ​തി​രേ പ​രാ​തി

തൊ​ടു​പു​ഴ: ഉ​ടു​മ്പ​ന്നൂ​ര്‍-​മ​ണി​യാ​റ​ന്‍​കു​ടി റോ​ഡ് നി​ര്‍​മാ​ണം നി​യ​മ​ക്കു​രു​ക്കി​ല്‍​പ്പെ​ടു​മോ​യെ​ന്ന് ആ​ശ​ങ്ക. കോ​ത​മം​ഗ​ലം, കോ​ട്ട​യം ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ളി​ലെ ന​ഗ​രം​പാ​റ, വേ​ളൂ​ര്‍ റി​സ​ര്‍​വ് വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡ് നി​ര്‍​മാ​ണം 1980-ലെ ​കേ​ന്ദ്ര വ​ന​നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ അ​ന​ക് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. ഇ​തി​നു പി​ന്നാ​ലെ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ അ​ഞ്ചു വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ അ​നു​മ​തി തേ​ടി വ​ക്കീ​ല്‍ നോ​ട്ടീ​സും അ​യ​ച്ചു.

18.29 കി​ലോമീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള മൂ​ന്നു മീ​റ്റ​ര്‍ വീ​തി​യു​ള്ള​താ​ണ് റോ​ഡ്. ആ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ള്‍ ധാ​രാ​ള​മു​ള്ള പ്ര​ദേ​ശ​മാ​ണി​തെ​ന്ന് അ​ഡ്വ.​ ടി. എ​സ്. സ​ന്തോ​ഷ് അ​യ​ച്ച നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത് വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും 1980-ല്‍ ​കേ​ന്ദ്ര വ​ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മ്പോ​ള്‍ കൂ​പ്പ് റോ​ഡ് മാ​ത്ര​മാ​യി​രു​ന്നു. മെ​റ്റ​ലോ ടാ​റോ ചെ​യ്തി​രു​ന്നി​ല്ലെ​ന്നും വ​നം വ​കു​പ്പ് തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണ് ന​ല്‍​കി​യ​തെ​ന്നും നോ​ട്ടി​സി​ല്‍ പ​റ​യു​ന്നു.

Latest News

Up